---
title: "അമേരിക്കൻ സന്ദർശനം   സർക്കാർ ചിലവിലല്ല; ആരോപണങ്ങളുടെ മുനയൊടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല"
english_title: " US Visit Not At Government Expense Says Ramesh Chennithala In Facebook Video"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382771/ ramesh-chennithala-us-visit-not-government-expense-organisers-facebook-video-response"
published_at: "2026-09-15T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa922527df7e_ramesh-chennithala-us-visit-not-government-expense-organisers-facebook-video-response.jpg"
keywords: ["Ramesh Chennithala", "US Visit Clarification", "Kerala Home Minister", "US Malayali Meet"]
---

# അമേരിക്കൻ സന്ദർശനം   സർക്കാർ ചിലവിലല്ല; ആരോപണങ്ങളുടെ മുനയൊടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** തിരുവനന്തപുരം: അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ അമേരിക്കൻ യാത്ര സർക്കാർ ചെലവിലല്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും മന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മന്ത്രി വിശദീകരണം നൽകിയത്.

## Article Content

തിരുവനന്തപുരം: അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ അമേരിക്കൻ യാത്ര സർക്കാർ ചെലവിലല്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും മന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മന്ത്രി വിശദീകരണം നൽകിയത്.

ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ ഉണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിലെത്തിയത്. അമേരിക്കയിലെ മലയാളി സംഘടനകളുടെ പരിപാടികളിലും ഓണാഘോഷങ്ങളിലും മന്ത്രി പങ്കെടുത്തു. കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയടക്കമുള്ളവരും സന്ദർശനത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു.

ചിക്കാഗോയിൽ ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ ശിൽപിയായ സാം പിത്രോദയുമായി നടത്തിയ കൂടിക്കാഴ്ച സന്ദർശനത്തിലെ പ്രധാന ഭാഗമായി. രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യയെ സാങ്കേതികവിദ്യയുടെ പുതുയുഗത്തിലേക്ക് നയിച്ച സാം പിത്രോദയുടെ കാഴ്ചപ്പാടുകൾ ഡിജിറ്റൽ കാലഘട്ടത്തിലും പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.

വ്യക്തിവിവരങ്ങളുടെ സ്വകാര്യത, ഡാറ്റയുടെ ഉടമസ്ഥതയും നിയന്ത്രണവും പൗരന്മാർക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം ഡിജിറ്റൽ ഇടങ്ങളിലെ ഉത്തരവാദിത്തബോധം ഉറപ്പാക്കേണ്ടത് തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ പ്രതിഭകളുടെ അറിവും വൈദഗ്ധ്യവും രാജ്യത്തിന്റെ വികസനത്തിനായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ചർച്ച ചെയ്തു.

കേരളത്തിന്റെ ഉയർന്ന പൗരബോധത്തെയും സാക്ഷരതയെയും സാം പിത്രോദ പ്രത്യേകം പ്രശംസിച്ചതായും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വോട്ട് രേഖപ്പെടുത്തുന്നതിനായി മാത്രം വിമാനടിക്കറ്റെടുത്ത് നാട്ടിലെത്തുന്ന മലയാളികളുടെ ജനാധിപത്യ ബോധം മറ്റെവിടെയും കാണാനാകില്ലെന്ന അദ്ദേഹത്തിന്റെ പരാമർശവും മന്ത്രി സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പിൽ പങ്കുവച്ചു.ചിക്കാഗോയിലെ സാം പിത്രോദയുടെ സ്റ്റുഡിയോ സന്ദർശിച്ച മന്ത്രി അദ്ദേഹത്തിലെ കലാകാരനെയും നേരിട്ട് പരിചയപ്പെട്ടു.

ആഭ്യന്തര മന്ത്രിയുടെ അമേരിക്കൻ യാത്രയെക്കുറിച്ച് വിവിധ ആരോപണങ്ങളും പ്രചാരണങ്ങളും ഉയർന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വീഡിയോ സന്ദേശത്തിലൂടെ വിശദീകരണം നൽകിയത്.

സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ് എന്നായിരുന്നു ആരോപണങ്ങൾക്ക് ആഭ്യന്തര മന്ത്രി നൽകിയ നേരിട്ടുള്ള മറുപടി. യാത്രയുടെ ഉദ്ദേശ്യവും സന്ദർശനത്തിന്റെ പശ്ചാത്തലവും വ്യക്തമാക്കിയ മന്ത്രി, സർക്കാർ ഖജനാവിന് യാത്രയുമായി ബന്ധപ്പെട്ട ചെലവില്ലെന്നും വ്യക്തമാക്കി.

English Summary: Home Minister Ramesh Chennithala clarified allegations about his US visit, stating in a Facebook video that it was not at government expense but funded by organizers. He said he traveled with family to attend the wedding of the son of Felix Simon, former Jaihind TV leader, and participated in Malayali association events and Onam celebrations in the US along with KC(M) leader Jose K Mani. He highlighted his Chicago meeting with Sam Pitroda, discussing data privacy, digital responsibility and utilizing Indian talent abroad, noting Pitroda's praise for Kerala's civic sense.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382771/ ramesh-chennithala-us-visit-not-government-expense-organisers-facebook-video-response)